Loading ...

Home International

ഉത്തരകൊറിയയുടെ പ്രധാനശത്രു അമേരിക്കയാണെന്ന് പ്രഖ്യാപിച്ച്‌​ കിം ജോങ്​ ഉന്‍

പ്യോങ്യാങ്: ആര് അധികാരത്തിലെത്തിയാലും അമേരിക്കയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്നും അത് മാറില്ലെന്നും കിം ജോങ് ഉന്‍ പറഞ്ഞു. വര്‍ക്കേഴ്‌സ് പാര്‍ട്ടി മീറ്റിങ്ങില്‍ കിം നടത്തിയ പ്രസംഗം ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ ആണ് റിപ്പോര്‍ട്ട് ചെയ്തത്. നമ്മുടെ വിപ്ലവത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ അമേരിക്കയെ അട്ടിമറിക്കുന്നതിലാവണം ഉത്തരകൊറിയയുടെ ശ്രദ്ധ. അമേരിക്കയില്‍ ആര് അധികാരത്തിലെത്തിയെന്നതില്‍ കാര്യമില്ല. അവരുടെ യഥാര്‍ഥ നയം ഉത്തരകൊറിയയ്‌ക്കെതിരെയാണ്. അതൊരിക്കലും മാറില്ലെന്ന് കിം പറഞ്ഞതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയ്‌ക്കെതിരെയുള്ള കിമ്മിന്റെ ഇത്തരമൊരു പരാമര്‍ശം. നേരത്തെയും അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച്‌ ഉത്തര കൊറിയ രംഗത്തുവന്നിരുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം ഉത്തരകൊറിയയ്ക്കും അല്‍പം തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംവാദത്തില്‍ കിമ്മിനെ കള്ളനെന്നായിരുന്നു ബൈഡന്‍ വിശേഷിപ്പിച്ചത്. ഇതിനു പകരം ബൈഡനെ പേയിളകിയ നായ എന്നായിരുന്നു കിം വിശേഷിപ്പിച്ചത്.

Related News