Loading ...

Home Kerala

ഹരിത ഓഡിറ്റ്; സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ചട്ട പരിശോധ

ആലപ്പുഴ: സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂടുതല്‍ പ്രകൃതി സൗഹൃദമാകുന്നു. ശുചിത്വമിഷനും ഹരിതകേരളം മിഷനുമാണ് ഗ്രീന്‍ ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. പ്രവര്‍ത്തനം വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കേനും ഗ്രേഡും നല്‍കും. ജില്ലയില്‍ ജനുവരി 26ന് മുമ്ബായി 1100 സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാന- ജില്ല-താലൂക്ക് തല ഓഫീസുകള്‍ ജില്ല മിഷനുകള്‍ നേരിട്ടും മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമാണ് ഹരത ഓഡിറ്റിന നേതൃത്വം നല്‍കുന്നത്. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്, തെര്‍മോക്കോള്‍, പേപ്പര്‍ മുഖേന നിര്‍മ്മിച്ച നിരോധിക്കപ്പെട്ട ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും മാലിന്യ സംസ്‌ക്കരണത്തിന് (ജൈവ-അജൈവ) പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്നും ഉറവിട മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍, ശുചിത്വം പാലിക്കുന്നു ടോയ്ലറ്റുകള്‍ അടക്കമുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങക്കായി പരിശോധിക്കും. ജില്ലാതലത്തില്‍ നാല് സമിതികളാണ് പരിശോധന നടത്തുക. കൂടാതെ താലൂക്ക് തലത്തില്‍ ആറ് സമിതികള്‍ (ഓരോ താലൂക്കിനും ഒന്നു വീതം), ഗ്രാപഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ എന്നിവയുടെ പരിധിയില്‍ വരുന്ന ഓഫീസുകളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്ന സമിതികളാണ് വിലയിരുത്തുന്നത്. 100ല്‍ 90 ന് മുകളില്‍ എ ഗ്രേഡും 80-89 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് ബി ഗ്രേഡ്, 70-79 മാര്‍ക്ക് നേടുന്ന ഓഫീസുകള്‍ക്ക് സി ഗ്രേഡുമാണ് നല്‍കുന്നത്. ജനുവരി 26ന് മുഖ്യമന്ത്രി സംസ്ഥാനതല പ്രഖ്യാപനം നടത്തും.

Related News