Loading ...

Home International

ചൈനയുടെ സിനോഫാം വാക്‌സിന്‍ അപകടകാരി, 73 പാര്‍ശ്വഫലങ്ങളുണ്ടെന്ന് ചൈനയിലെ വാക്‌സിന്‍ വിദഗ്ധന്‍

ബെയ്ജിംഗ് : ചൈനയുടെ സിനോഫാം വാക്‌സിന്‍ ലോകത്ത് ഏറ്റവും സുരക്ഷിതമല്ലാത്തതാണെന്ന് ചൈനയിലെ വാക്‌സിന്‍ വിദഗ്ധന്‍. ഷാങ്ഹായിലെ വാക്‌സിന്‍ വിദഗ്ധനായ ഡോ. താവോ ലിനയാണ് ചൈന തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിന്‍ ഉപയോഗശൂന്യമാണെന്ന് പറഞ്ഞത്. എന്നാല്‍ വീഡിയോ വൈറലായതോടെ അത് സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു.

ചൈനീസ് വാക്‌സിനായ സിനോഫോം സുരക്ഷിതമല്ലെന്നും അതിന് 73 പാര്‍ശ്വഫലങ്ങളുണ്ടെന്നും ഡോ. താവോ സമൂഹമദ്ധ്യമത്തിലൂടെ പറഞ്ഞു. കുത്തിവെയ്പ് എടുത്ത ഭാഗത്തിന് ചുറ്റും വേദന, തലവേദന,രക്തസമ്മര്‍ദ്ദം, കാഴ്ചക്കുറവ് എന്നീ പാര്‍ശ്വഫലങ്ങള്‍ വരുമെന്നാണ് താവോ പറഞ്ഞിരുന്നത്. എന്നാല്‍ വീഡിയോ വൈറലായതോടെ അത് സമൂഹമാദ്ധ്യമങ്ങളില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു. വെയ്‌ബോ, ട്വിറ്റര്‍ എന്നിവയില്‍ നിന്നാണ് സര്‍ക്കാര്‍ വീഡിയോ പിന്‍വലിച്ചത്.

തുടര്‍ന്ന് വീഡിയോ തെറ്റായി പ്രചരിച്ചുവെന്ന് ആരോപിച്ച്‌ താവോ രംഗത്തെത്തി. താന്‍ പറഞ്ഞത് മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ആളുകളെ ഭീതിയിലാഴ്ത്തുന്ന തരത്തിലുളള വീഡിയോ ചെയ്തതില്‍ മാപ്പപേക്ഷിക്കുന്നുവെന്നും താവോ പറഞ്ഞു.ഡിസംബര്‍ 31 നാണ് സിനോഫാം വാക്‌സിന്‍ ഉപയോഗത്തിന് ചൈന സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Related News