Loading ...
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വര്‍ഷം ജിഡിപി 7.7
ശതമാനം കുറയാന്‍ സാധ്യതയെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ്
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം.1952 ന് ശേഷം
രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും
ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ്
വൈറസ് പടര്‍ന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ
ലോക്ക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ രാജ്യത്തെ വലിയ
സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിന്നു. ഇതിനു
പിന്നാലെയാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ
റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.