Loading ...

Home sports

സാമ്പത്തികപ്രതിസന്ധി രൂക്ഷം, ബാങ്കിൽ നിന്നും വൻതുക ലോണെടുത്ത് ആഴ്സണൽ

കോവിഡ് പ്രതിസന്ധി ലോകത്തിലെ എല്ലാ മേഖലകളെയും സാമ്പത്തികകമായി താളംതെറ്റിച്ചു എന്നുള്ളത് പരസ്യമായ കാര്യമാണ്. ഫുട്ബോൾ ലോകത്തെയും ഇത് ഗുരുതരമായി തന്നെ ബാധിച്ചിരുന്നു. മത്സരങ്ങൾ നിർത്തിവെച്ചതോടെ വരുമാനമാർഗം നിലച്ച ഫുട്ബോൾ ക്ലബുകൾ പലപ്പോഴും സാലറി കട്ടിനും മറ്റും നിർബന്ധിതരായിരുന്നു. പ്രീമിയർ ലീഗ് ക്ലബുകളെയും ഇത് സാമ്പത്തികമായി ബാധിച്ചിരുന്നു. ഇപ്പോഴിതാ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വേണ്ടി ആഴ്സണൽ വൻതുക ലോണെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ബാങ്കിൽ നിന്ന് തന്നെയാണ് ഗണ്ണേഴ്‌സ്‌ കടം വാങ്ങിയിരിക്കുന്നത്. നിലവിലെ ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് ഗണ്ണേഴ്‌സ്‌ കടം കൈകൊണ്ടത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്ന കോവിഡ് കോർപ്പറേറ്റ് ഫിനാൻസിങ് ഫെസിലിറ്റിയാണ് ആഴ്സണൽ ഇപ്പോൾ ഉപയോഗപ്പെടുത്തിയിരിക്കുത്. ഇതുപ്രകാരം ചെറിയ കാലാവധിക്ക്‌ ലോൺ എടുക്കാൻ സ്ഥാപനങ്ങൾക്ക്‌ സാധിച്ചേക്കും. 120 മില്യൺ പൗണ്ട് (162.65 മില്യൺ ഡോളർ ) ആണ് ആഴ്സണൽ à´•à´Ÿà´‚ വാങ്ങിയിരിക്കുന്നത്. മെയ് 2021 ന് മുമ്പ് തന്നെ ഇത് തിരിച്ചടക്കണം. ഇക്കാര്യം ഇന്നലെ ആഴ്സണൽ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.à´•à´Ÿà´‚ വാങ്ങുന്ന ആദ്യത്തെ ക്ലബ്ലല്ല  à´†à´´àµà´¸à´£àµ½. ഇതിന് മുമ്പ് ടോട്ടൻഹാമും ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു. കഴിഞ്ഞ ജൂണിൽ à´ˆ സ്കീമിൽ 175 മില്യൺ പൗണ്ട് ആയിരുന്നു സ്പർസ് ലോൺ എടുത്തിരുന്നത്



Related News