Loading ...
ലണ്ടന്‍ : ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോള്‍ സെമിയില്‍ മാഞ്ചസ്റ്റര്‍
യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റു (2--0). 12 മാസങ്ങള്‍ക്കിടെ
നാലാംസെമിയിലാണ് ഒലേ ഗുണ്ണാര്‍ സോള്‍ചെയറിന്റെ യുണൈറ്റഡ്
പരാജയമറിയുന്നത്. കഴിഞ്ഞ ലീഗ് കപ്പ്, എഫ്‌എ കപ്പ്, യൂറോപ ലീഗ്
സെമികളിലും വീണു. രണ്ടാംപകുതിയിലെ
ജോണ്‍ സ്‌റ്റോണ്‍സിന്റെയും ഫെര്‍ണാണ്ടീന്യോയുടെയും ഗോളുകളിലാണ് സിറ്റി
ജയംപിടിച്ചത്. തുടര്‍ച്ചയായ നാലാംകിരീടമാണ് അവരുടെ ലക്ഷ്യം. ഏപ്രില്‍
25ന് അരങ്ങേറുന്ന ഫൈനലില്‍ വെംബ്ലിയില്‍ ടോട്ടനം ഹോട്‌സ്‌പറുമായി സിറ്റി
ഏറ്റുമുട്ടും.