Loading ...
ലണ്ടന്‍: പുതുവര്‍ഷത്തില്‍ ഇന്ത്യയുള്‍പ്പെടെ ലോക രാജ്യങ്ങള്‍ പതിവു ജീവിതം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നതിനിടെ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും അതിരൂക്ഷമായി തുടരുന്നു. ചെറിയ ഇടവേളക്കു ശേഷമാണ് അതിവേഗം പടരുന്ന പുതിയ കൊറോണ വൈറസിനെ ലോകം തിരിച്ചറിഞ്ഞത്.ഇത് ഏറ്റവും കൂടുതല്‍ രൂക്ഷമാകുന്നത് ബ്രിട്ടനിലാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ഡൗണ്‍ മാര്‍ച്ച് വരെ ബ്രിട്ടനിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് മഹാമാരി യൂറോപ്പിലാകെ ത്രീവ്ര വ്യാപനത്തിലൂടെ പ്രതിസന്ധി സൃഷ്ട്ടിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. വാക്സിന് എത്തിയത് കോവിഡ് പ്രതിരോധത്തിന് പുതുവഴി തുറന്നെങ്കിലും യൂറോപ്യന്‍ മേഖലയിലെ 53 രാജ്യങ്ങളില്‍ പകുതിയിലേറെ സ്ഥലങ്ങളിൽ വൈറസിന്റെ വ്യാപനത്തിന് വേഗം കൂടുതലാണ്. ലക്ഷത്തില്‍ 150 പേരിലേറെയാണ് ഇവിടങ്ങളില്‍ വ്യാപനമെന്നത് ആശങ്കപ്പെടുത്തുന്നു.കഴിഞ്ഞ നവംബറില്‍ ആദ്യമായി തിരിച്ചറിഞ്ഞ പുതിയ വകഭേദം ഏറ്റവും എളുപ്പം നാശം വിതക്കുന്നത് ബ്രിട്ടനിലാണ്.2020ല്‍ യൂറോപില്‍ കോവിഡ് ബാധിച്ച മൊത്തം മരണസംഖ്യ ആറു ലക്ഷത്തോളമാണ്. യു.കെ, റഷ്യ, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന് എന്നിവയിലൊക്കെയും അരലക്ഷത്തിനു മേലെയാണ് മരണം. ബ്രിട്ടന്‍, സ്പെയിന്, ഫ്രാന്‍സ് എന്നിവയാണ് ഇതില്‍ മുന്നിലുള്ളത്. മുക്കാല്‍ ലക്ഷത്തില്‍ അധികം പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് ഇവിടങ്ങളില്‍ മരിച്ചിട്ടുണ്ട്.