Loading ...

Home USA

ഡൊണാള്‍ഡ്‌ ട്രംപിന്റെ ഫേ‌സ്‌ബുക്ക്‌, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾക്ക് അനശ്ചിതകാല വിലക്ക്‌

വാഷ്‌ങ്‌ടണ്‍: അമേരിക്കയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ അധികാര കൈമാറ്റ പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഫേയ്‌സ്‌ബുക്ക്‌, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്‌ അനിശ്ചിതമായി നീട്ടിയതായി ഫേസ്‌ബുക്ക്‌ സിഇഒ മാര്‍ക്ക്‌ സക്കര്‍ബര്‍ഗ്‌. വ്യാഴാഴ്‌ച്ച 24 മണിക്കൂര്‍ നേരത്തെക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനം അനിശ്ചതമായി നീട്ടാന്‍ തീരുമാനിച്ചു. പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂര്‍ണമാകുന്നതുവരെ നിരോധനം തുടരുമെന്നാണ്‌ സക്കര്‍ബര്‍ഗ്‌ ഫേയ്‌സബുക്ക്‌ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. നിലവിലെ സാഹചര്യത്തില്‍ പ്രസിഡന്റിന്‌ തങ്ങളുടെ സേവനം തുടര്‍ന്നും ലഭ്യമാക്കുന്നതിന്റെ അപകട സാധ്യത വളരെ കൂടുതലാണ്‌. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഫേയസ്‌്‌ബുക്ക്‌, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക്‌ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ. അല്ലെങ്കില്‍ അധികാര കൈമാറ്റം നടക്കുവരെ രണ്ടാഴ്‌ച്ചത്തേക്കെങ്കിലും നീട്ടുകയാണെന്ന്‌ സക്കര്‍ബര്‍ഗ്‌ തന്റെ ഫേയ്‌സബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ട്രംപിന്റെ സോഷ്യല്‍ മീഡിയയിലെ പ്രകോപനകരമായ പ്രതികരണങ്ങള്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക്‌ വഴിവെച്ചേക്കുമെന്നതിനാലാണ്‌ അദ്ദേഹത്തിന്റെ പോസ്‌റ്റുകള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്‌. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുന്നതിന്‌ തങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതടക്കമുള്ള കാര്യങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നതെന്നും അതാണ്‌ ഇത്തരമൊരു നടപടിയിലേക്ക്‌ നീങ്ങാന്‍ ഇടയാക്കിയതെന്നും സക്കര്‍ബര്‍ഗ്‌ വിശദീകരിച്ചു. പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ ട്രംപ്‌ അനുകൂലികള്‍ നടത്തിയ അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണ്‌ കാപ്പിറ്റോളിലെ ആക്രമങ്ങളിലേക്ക്‌ നയിച്ചതെന്ന നിഗമനത്തിലാണ്‌ ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുന്നത്‌. സംഭവുമായി ബന്ധപ്പെട്ട്‌ ട്രംപിന്റെ മൂന്ന്‌ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്‌തിരുന്നു. ട്രംപ്‌ അനുകൂലികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്ന ട്രംപിന്റെ വീഡിയോയും ഫേയ്‌ബുക്കും, യുട്യൂബും നീക്കം ചെയ്‌തു. വീഡിയോയില്‍ കഴിഞ്ഞ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ക്രതൃിമം നടന്നുവെന്ന്‌ വീണ്ടും ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഗുരുതരമായ അതിക്രമങ്ങളാണ്‌ ട്രംപ്‌ അനുകൂലികള്‍ അമേരിക്കയില്‍ നടത്തിയത്‌. അമേരിക്കന്‍ പാര്‍ലമെന്റ്‌ മന്ദിരമായ കാപ്പിറ്റോളിലേക്ക്‌ അതിക്രമിച്ചു കയറി ട്രംപ്‌ അനുകൂലികള്‍ കാലാപം അഴിച്ചുവിടുകയായിരുന്നു. ആക്രമണങ്ങളില്‍ ഒരു സ്‌ത്രീയടക്കം നാല്‌ പേര്‍ കൊല്ലപ്പെട്ടു. പൊലിസിന്റെ വെടിയേറ്റാണ്‌ സ്‌ത്രീ മരിച്ചത്‌. നിരവധി പൊലീസുകാര്‍ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റു. അമേരിക്കയില്‍ അരങ്ങേറിയ കാലാപത്തെ അപലപിച്ച്‌ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ലോക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Related News