Loading ...

Home cinema

സി​ദ്ധാ​ര്‍​ഥ് ശി​വയുടെ വ​ര്‍​ത്ത​മാ​ന'ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി

സി​ദ്ധാ​ര്‍​ഥ് ശി​വ "സ​ഖാ​വ്'​നു ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് വര്‍ത്തമാനം. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ തി​ര​ക്ക​ഥ വി​വാ​ദ ജെ​എ​ന്‍യു ​സ​മ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. ഡി​സം​ബ​ര്‍ 24 ന് ​സം​സ്ഥാ​ന സെ​ന്‍​സ​ര്‍ ബോ​ര്‍​ഡിനു ​മു​ന്നി​ല്‍ വ​ന്ന സി​നി​മ അ​നു​മ​തി ന​ല്‍​കാ​തെ മും​ബൈ റി​വി​ഷ​ന്‍ ക​മ്മി​റ്റിക്ക് ​വി​ടു​ക​യാ​യി​രു​ന്നു. പാ​ര്‍​വ​തി തി​രു​വോ​ത്ത് നാ​യി​ക​യാ​യ ചിത്രത്തിന്  മും​ബൈ സെ​ന്‍​സ​ര്‍ റി​വി​ഷ​ന്‍ ക​മ്മി​റ്റി ചി​ല മാ​റ്റ​ങ്ങ​ളോ​ടെ പ്ര​ദ​ര്‍​ശ​നാനു​മ​തി ന​ല്‍​കി. നി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ്‌ ചെ​യ്ത ട്വീ​റ്റ് വി​വാ​ദമാകുകയും ചെയ്തു. ​എ​ന്നാ​ല്‍ ഉ​പാധിക​ളോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ പ്രദര്‍ശനാ​​നുമ​തി നല്കിയിരിക്കുന്നതെന്നാ​ണ് റിപ്പോര്‍ട്ട്. കേ​ര​ള​ത്തി​ല്‍ നി​ന്നും ഡല്‍ഹിയില്‍ ഉ​പ​രിപ​ഠ​ന​ത്തി​നെ​ത്തു​ന്ന ക​ഥാ​പാ​ത്ര​ത്തെയാ​ണ് പാ​ര്‍​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. താ​രസം​ഘ​ട​ന​യി​ല്‍ നി​ന്നും രാ​ജിവ​ച്ച​തി​നു ശേ​ഷമുള്ള പാര്‍വതിയുടെ ചി​ത്രം കൂ​ടി​യാ​ണ് 'വ​ര്‍​ത്ത​മാ​നം'.പാര്‍വതിക്കു പുറമേ റോ​ഷ​ന്‍ മാ​ത്യു, സി​ദ്ദിഖ്, നി​ര്‍​മ​ല്‍ പാ​ലാ​ഴി എ​ന്നി​വ​രും മു​ഖ്യ വേ​ഷ​ത്തി​ലു​ണ്ട്. ബെ​ന്‍​സി പ്രൊ​ഡ​ക്ഷ​ന്‍​സി​നു​വേ​ണ്ടി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തും ബേ​ന​സീറും ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം.



Related News