Loading ...

Home cinema

തിയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍

കൊച്ചി: സിനിമ മേഖലയ്ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ പാക്കേജ് പ്രഖ്യാപിക്കും വരെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. നികുതിയിളവ് അനുവദിക്കണമെന്നും 50 ശതമാനം സീറ്റിംഗ് അനുവദിച്ചുകൊണ്ടുള്ള പ്രദര്‍ശനം നഷ്ട്ടത്തിലാക്കുമെന്നും ഫിംലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന തീയേറ്ററുകള്‍ ഈ മാസം 5 മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. തീയേറ്റര്‍ ഉടമകളും നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തീയേറ്ററുകള്‍ തുറക്കുന്നത് ലാഭത്തിലായിരിക്കില്ലെന്നാണ് തീയേറ്റര്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്. 50 ശതമാനം പേരെ മാത്രമെ പ്രവേശിപ്പിച്ചാല്‍ സാമ്പത്തിക ലാഭം ഉണ്ടാകില്ല. മാത്രമല്ല കോവിഡിന് മുന്‍പ് തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ള നികുതിയിളവിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം മാത്രമെ തിയേറ്റര്‍ തുറക്കുകയൊള്ളുവെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും പറയുന്നു.

തിയറ്ററുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച തിയറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ പിന്നീട് ഫിലിം ചേംബറിന്റെ പൊതുവായ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ അനിശ്ചിതമായി അടച്ചിടുന്നതിന് തിയേറ്റര്‍ ഉടമകളില്‍ ഒരു വിഭാഗത്തിന് വിയോജിപ്പുണ്ട്. തിയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരക്കാരുമായി പ്രശ്‌നം നിലനില്‍ക്കുന്നത് തിയറ്റര്‍ തുറക്കാതിരിക്കാന്‍ കാരണമല്ലെന്നാണ് ഭാരവാഹികള്‍ യോഗത്തിന് ശേഷം പറഞ്ഞു.

Related News