Loading ...

Home National

യു.പിയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷി; പഞ്ചാബിൽ എ.എ.പി അധികാരത്തിൽ എത്തുമെന്ന്

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. ഉത്തർപ്രദേശിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് ഇന്ത്യ ന്യൂസ്–എം.ആർ.സി പോളിൽ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി 185 സീറ്റുകളിൽ ജയിക്കും. എസ്.പി- കോൺഗ്രസ് സഖ്യത്തിന് 120 സീറ്റാണ് ലഭിക്കുക. ബി.എസ്.പിക്ക് 90 സീറ്റാണ് പ്രവചിക്കുന്നത്. ഈ കണക്കുകളിൽ വിശ്വസിക്കുകയാണെങ്കിൽ യു.പിയിൽ തൂക്കു മന്ത്രിസഭയാകും നിലവിൽവരിക. യു.പിയിൽ ബി.ജെ.പി 190–210 വരെ നേടുമെന്നാണ് ടൈംസ് നൗ–വി.എം.ആർ സർവേയിൽ അവകാശപ്പെടുന്നത്. എസ്.പി– കോൺഗ്രസ് സഖ്യം 110–130 സീറ്റും ബി.എസ്.പി 57–74 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.

ഗോവയിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. 15 മുതൽ 21 വരെ സീറ്റുകൾ ലഭിക്കുമെന്ന് ടിവി–സി–വോട്ടർ പ്രവചിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് നാലു മണ്ഡലങ്ങളും മറ്റുള്ളവർക്ക് 2–8 വരെയും ലഭിക്കുമെന്നുമാണ് പ്രവചനം. പഞ്ചാബിൽ ആം ആദ്മി പാർട്ടി 42–51 വരെ സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡെ–ആക്സിസ് എക്സിറ്റ് പോൾ പറയുന്നു. അകാലിദൾ–ബി.ജെ.പി സഖ്യം 4–7 വരെയുള്ള സീറ്റുകളിലൊതുങ്ങും. 32–71 സീറ്റ് നേടി കോൺഗ്രസ് മുന്നേറ്റവും പ്രതീക്ഷിക്കുന്നു.
പഞ്ചാബിൽ 59–67 സീറ്റ് വരെ നേടി  à´†à´‚ ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് സി വോട്ടറിന്റെ പ്രവചനം. 59 സീറ്റാണ് സർക്കാർ രൂപീകരണത്തിന് വേണ്ടത്. മണിപ്പൂരിൽ 25–31 വരെ സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് ഇന്ത്യ ടിവി–സി വോട്ടർ പ്രവചനം. കോൺഗ്രസ് 17–23 സീറ്റുകളിലൊതുങ്ങും. 9–15 വരെ സീറ്റുകൾ മറ്റുള്ളവർ പങ്കിട്ടെടുക്കുമെന്നുമാണ് പ്രവചനം.

Related News