Loading ...

Home Kerala

കാ​ലി​ക്ക​റ്റി​ല്‍ താ​ത്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി സ്റ്റേ

കൊ​ച്ചി: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​നം സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തി. നി​ല​വി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക ത​സ്തി​ക​യി​ല്‍ തു​ട​രാ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പ​ത്തോ അ​തി​ല​ധി​ക​മോ വ​ര്‍​ഷം ദി​വ​സ​വേ​ത​ന, ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ സ്ഥി​രി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ഗാ​ര്‍​ഡ​ന​ര്‍, റൂം​ബോ​യ്, സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡ്, ഇ​ല​ക്‌ട്രി​സി​റ്റി വ​ര്‍​ക്ക​ര്‍, ഡ്രൈ​വ​ര്‍, പ്രോ​ഗ്രാ​മ​ര്‍, പ​മ്ബ് ഓ​പ​റേ​റ്റ​ര്‍, പ്ലം​ബ​ര്‍ എ​ന്നീ ത​സ്തി​ക​ളി​ലു​ള്ള 35ലേ​റെ പേ​രെ​യാ​ണ് സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്. സി​ന്‍​ഡി​ക്കേ​റ്റ് എ​ടു​ത്ത തീ​രു​മാ​ന​ത്തി​നെ​തി​രെ സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​മാ​യ ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Related News