Loading ...

Home sports

കേരള ജൂനിയര്‍ അത്‌ലറ്റിക്‌സ്‌; സെലക്‌ഷന്‍ ട്രയല്‍സ്‌ 17 മുതല്‍

 à´®à´²à´ªàµà´ªàµà´±à´‚:ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ നിശ്ചയിക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് 17 മുതല്‍ 19 വരെ തേഞ്ഞിപ്പലത്തെ കലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടക്കും.കോവിഡ് സാഹചര്യത്തില്‍ സംസ്ഥാന ചാമ്ബ്യന്‍ഷിപ് ഒഴിവാക്കി ട്രയല്‍സ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രക്ഷിതാവിന്റെ സമ്മതപത്രം നിര്‍ബന്ധമാണ്. ദേശീയ മീറ്റ് ഫെബ്രുവരി ആറുമുതല്‍ ഗുവാഹത്തിയിലാണ്. അണ്ടര്‍ 20, അണ്ടര്‍ 18, അണ്ടര്‍ 16, അണ്ടര്‍ 14 എന്നി നാല് വിഭാഗങ്ങളിലാണ് മത്സരം.ജില്ലാ ട്രയല്‍സില്‍നിന്ന് യോഗ്യത നേടുന്നവര്‍ക്ക് സംസ്ഥാന ട്രയല്‍സില്‍ പങ്കെടുക്കാം. മത്സരത്തിന് 72 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കുമാത്രമാണ് അവസരം.

Related News