Loading ...
മിലാന്: ഇറ്റാലിയന്‍ ലീഗില്‍ എ.സി.മിലാനെ യുവന്റസ് വീഴ്ത്തി.
ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോയുടെ ടീം മിലാന് മേല്‍
ആധികാരിക ജയം നേടിയത്. ഫെഡ്രികോ ചെസിയയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന്
മികച്ച ജയം നല്‍കിയത്. കളിയുടെ 18-ാം മിനിറ്റില്‍ത്തന്നെ നിലവിലെ
ലീഗ് ചാമ്ബ്യന്മാരായ യുവന്റസ് ലീഡ് നേടി. ചെസിയയാണ് ആദ്യ ഗോള്‍ നേടിയത്.
എന്നാല്‍ ഒന്നാം പകുതി അവസാനിക്കും മുന്നേ എ.സി.മിലാന്‍ തിരിച്ചടിച്ചു.
42-ാം മിനിറ്റില്‍ ദാവീദ് കലാബ്രിയയാണ് സമനില പിടിച്ചത്. രണ്ടാം
പകുതിയില്‍ യുവന്റസ് വീണ്ടും മുന്നിലെത്തി. 62-ാം മിനിറ്റില്‍ ചെസിയ തന്റെ
ഇരട്ട ഗോള്‍ തികച്ചുകൊണ്ട് ടീമിനെ 2-1ന് മുന്നിലെത്തിച്ചു.
76-ാം മിനിറ്റില്‍ ജയം ആധികാരി കമാക്കി വെസ്റ്റണ്‍
മെക്കെന്നേ മൂന്നാം ഗോളും സ്വന്തമാക്കി. ജയത്തോടെ യുവന്റസ് 15 കളികളിലായി
30 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ലീഗില്‍ തോറ്റെങ്കിലും 16
മത്സരം കളിച്ച മിലാന്‍ 37 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.