Loading ...

Home health

പക്ഷിപ്പനി പകരാതിരിക്കാൻ നിർദ്ദേങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്

സംസ്ഥാനത്ത് ചില ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിർദ്ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭാക്ഷ്യ യോഗ്യമാണെന്നും അറിയിച്ചു. ബുള്‍സ് ഐ പോലുള്ള പകുതി വേവിച്ച മുട്ടയും പകുതി വേവിച്ച മാസവും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചു.പച്ചമാംസം കൈകാര്യം ചെയ്ത ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം. പക്ഷിപ്പനി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നുമാണ് പറയുന്നത്.ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടന കിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യം ചെയ്യാതെ കൈയുറയും മാസ്‌കും ഉപയോഗിക്കുകയും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്‌ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യണം.

Related News