Loading ...

Home National

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തികളില്‍ ഇന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ട്രാക്ടര്‍ പരേഡിന് മുന്നോടിയായാണ് റാലി. നാളെയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള എട്ടാം വട്ട ചര്‍ച്ച.കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിര്‍ത്തികളിലെ സമരം 43 ദിവസം പിന്നിടുമ്പോള്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ടാക്ടര്‍ റാലി. തിക്രി, ഗാസിപൂര്‍ സിംഗു, അതിര്‍ത്തികളില്‍ സമരം തുടരുന്ന കര്‍ഷകരാണ് ട്രാക്ടര്‍ റാലി നടത്തുക.

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തും. കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരുകയാണ്. ദേശ് ജാഗരണ്‍ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാന്‍ - ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരിലുള്ള പ്രതിഷേധക്കാര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നുണ്ട്. 18ന് വനിതകള്‍ അണിനിരക്കുന്ന പ്രതിഷേധവും നടത്തും. കര്‍ഷകര്‍ സമരം ശക്തമാക്കിയതോടെ ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു

Related News