Loading ...

Home Kerala

ഉമ്മൻ‌ചാണ്ടിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ കർഷകർക്കായി പദയാത്ര

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ നയിക്കണമെന്ന ആവശ്യവുമായി ഘടകകക്ഷികൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സമരമുഖത്ത് ഉമ്മൻ‌ചാണ്ടി സജീവമായത് എന്നതും ശ്രദ്ധേയമാണ്. രാവിലെ 8.30ന് ആരംഭിച്ച യാത്ര പുതുപ്പള്ളി ടൗണിലാണ് സമാപിച്ചത്.

Related News