Loading ...

Home health

കണ്ണൂരില്‍ വീണ്ടും ഷിഗല്ല

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചിറ്റാരിപ്പറമ്ബ് സ്വദേശിയായ ആറു വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. സംസ്ഥാനത്ത് ഷിഗല്ലാ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന്റെ കോഴിക്കോട്,തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ വിധഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. രോഗം കണ്ടെത്തിയ പ്രദേശങ്ങളിലെകിണറുകള്‍ മറ്റ് കുടിവെള്ള ശ്രോതസ്സുകള്‍ എന്നിവ കേന്ദ്രീകകരിച്ചായിരുന്നു സമിതിയുടെ പഠനം. എന്നാല്‍ വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. വൈറസ് ബാധ കണ്ടെത്തിയ ചിറ്റാനിക്കര സ്വദേശി ആറു വയസുകാരന്റെ സമ്ബര്‍ക്ക ഉറവിടങ്ങള്‍ പരിശോധിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിലും ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കായിരുന്നു രോഗം. വീണ്ടും രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ധേശിക്കുന്നു.

Related News