Loading ...

Home USA

ജോര്‍ജ്ജിയയില്‍ രണ്ടാം തെരഞ്ഞെടുപ്പ്: ബൈഡന്റെ അനുയായിക്ക് മുന്‍തൂക്കം

ജോര്‍ജ്ജിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ജോര്‍ജ്ജിയന്‍ സെനറ്റര്‍ ഡെമോക്രാറ്റാകുമെന്ന് ഉറപ്പായി. കറുത്തവര്‍ഗ്ഗക്കാരനായ റാഫേല്‍ വാന്‍നോക്കാണ് മുന്നേറുന്നത്. ജോര്‍ജ്ജിയയിലെ രണ്ടിടത്തെ ഫലങ്ങളിലും വാന്‍നോക്ക് കടുത്ത മത്സരത്തെ അതിജീവിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ സെനറ്ററുമായ കെല്ലി ലോഫറാണ് തോല്‍വിയുടെ വക്കിലെത്തി നില്‍ക്കുന്നത്. ഇതുവരെ 98 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. നവംബറിലെ തെരഞ്ഞെടു്പ്പില്‍ മത്സരിച്ച രണ്ടു സ്ഥാനാര്‍ത്ഥികളും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടാതിരുന്ന തിനാലാണ് രണ്ടാമത് വോട്ടിംഗ് തീരുമാനിച്ചത്. റാഫേല്‍ വാന്‍കോക് ജയിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ 11-ാമത്തെ കറുത്തവര്‍ഗ്ഗക്കാരനായ സെനറ്ററെന്ന നേട്ടമാണ് സ്വന്തമാവുക. ഒപ്പം ജോര്‍ജ്ജിയയുടെ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ സെനറ്ററിനേയും ലഭിക്കും. അമേരിക്കയിലെ ആഭ്യന്തര കലാപങ്ങളില്‍ അടിമയാക്കപ്പെട്ട പ്രദേശമാണ് ജോര്‍ജ്ജിയ. വിജയം അവകാശപ്പെട്ട വാന്‍കോക് കൃഷിപ്പണിക്കാരിയായ തന്റെ അമ്മയ്ക്കാണ് ആദ്യം നന്ദിപറഞ്ഞത്.

Related News