Loading ...

Home National

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ ആശങ്ക അറിയിച്ച്‌ സുപ്രീംകോടതി

കര്‍ഷക സമരം പരിഹരിക്കാത്തതില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച തീരുമാനിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും. കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. സാഹചര്യങ്ങളില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നിരീക്ഷണത്തോട്, ആരോഗ്യകരമായ ചര്‍ച്ച തുടരുകയാണെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാരും കര്‍ഷകരുമായുള്ള ചര്‍ച്ച പ്രോത്സാഹിപ്പിക്കുകയെന്നതാണ് കോടതിയുടെ ഉദ്ദേശമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വെള്ളിയാഴ്ച ചര്‍ച്ച തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ ഹര്‍ജികളും തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

Related News