Loading ...

Home sports

ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ പാ​ക്കി​സ്ഥാ​ന് ദ​യ​നീ​യ തോ​ല്‍​വി

ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ഇ​ന്നിം​ഗ്സി​നും 176 റ​ണ്‍​സി​നും തോ​റ്റു. നാ​ലാം ദി​നം പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 186 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്ബ​ര കി​വീ​സ് 2-0ന് ​സ്വ​ന്ത​മാ​ക്കി.

ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ പേ​സ​ര്‍ കെ​യ്ല്‍ ജാ​മി​സ​ണ്‍ ആ​ണ് പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത​ത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ജാ​മി​സ​ണ്‍ മ​ത്സ​ര​ത്തി​ല്‍ ആ​കെ 11 വി​ക്ക​റ്റ് കൊ​യ്തു.പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് പ്ര​ക​ട​നം ദ​യ​നീ​യ​മാ​യി​രു​ന്നു. 37 റ​ണ്‍​സ് വീ​തം നേ​ടി​യ സ​ഫ​ര്‍ ഗോ​ഹ​ര്‍, അ​സ്ഹ​ര്‍ അ​ലി എ​ന്നി​വ​രാ​ണ് പാ​ക്ക് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ര്‍. ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ പാ​ക്കി​സ്ഥാ​ന്‍ 297 റ​ണ്‍​സ് നേ​ടി​യി​രു​ന്നു.ഡ​ബി​ള്‍ സെ​ഞ്ചു​റി​യി​ലൂ​ടെ കി​വീ​സി​ന് മി​ക​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​ര്‍ സ​മ്മാ​നി​ച്ച നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ ക​ളി​യി​ലെ താ​ര​മാ​യി. 238 റ​ണ്‍​സ് നേ​ടി​യ വി​ല്യം​സ​ണ് പു​റ​മേ ഹെ​ന്‍​ട്രി നി​ക്കോ​ള്‍​സ് (157), ഡാ​രി​ല്‍ മി​ച്ച​ല്‍ (പു​റ​ത്താ​കാ​തെ 102) എ​ന്നി​വ​ര്‍ സെ​ഞ്ചു​റി​യും നേ​ടി​യി​രു​ന്നു.

Related News