Loading ...

Home Gulf

ഫ്രണ്ട്സ് ഓഫ് ബഹറിൻ വനിത വിഭാഗം രൂപീകരിച്ചു

മനാമ: ബഹറിനിലെ പ്രമുഖ മലയാളി സംഘടനായ ഫ്രണ്ട്സ് ഓഫ് ബഹറിൻ വനിത വിഭാഗം രൂപീകരിച്ചു. ചെയർമാൻ എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, എബി തോമസ്, മോനി ഒടിക്കണ്ടത്തിൽ, തോമസ് ഫിലിപ്പ്, ഷൈജു, അരുണ്‍ തൈക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്‍റ് ജ്യോതിഷ് പണിക്കർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

പുതിയ ഭാരവാഹികളായി റീന രാജീവ് (പ്രസിഡന്‍റ്), സുമിത സതീഷ് (വൈസ് പ്രസിഡന്‍റ്), സൈറ പ്രമോദ് (സെക്രട്ടറി), ദീപ ദിലീപ് (ട്രഷറർ), സുജ മോനി, ഇ. ബിസ്മി, ശിൽസ റിലീഷ് (ജോയിന്‍റ് സെക്രട്ടറിമാർ) നിഷ രാജീവൻ (മെംബർഷിപ്പ് സെക്രട്ടറി), ജയലക്ഷ്മി രമേഷ് (ചാരിറ്റി വിഭാഗം സെക്രട്ടറി), വിനീത വിജയ് (എന്‍റർടൈൻമെന്‍റ് സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പൂർണിമ ഹരി, ബിനി വിനോദ്, ഷാഹിന ഫൈസൽ, മിനി ജ്യോതിഷ് പണിക്കർ, അർച്ചന ജഗത്, ഷീന ഷൈജു, റജുല അജയ കൃഷ്ണൻ, സീന സുരേഷ് എന്നിവരേയും തെരഞ്ഞെടുത്തു.

Related News