Loading ...

Home Business

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ പൊ​തു ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്. ഇ​തി​നാ​യി ജ​നു​വ​രി 29 മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങും. ഫെ​ബ്രു​വ​രി 15 വ​രെ​യാ​കും ആ​ദ്യ​ഘ​ട്ട സ​മ്മേ​ള​നം.

മാ​ര്‍​ച്ച്‌ എ​ട്ട് മു​ത​ല്‍ ഏ​പ്രി​ല്‍ എ​ട്ട് വ​രെ​യാ​കും ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ജ​നു​വ​രി 29ന് ​രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളു​ടെ​യും സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തും. ഒ​ന്നി​നു ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ലോ​ക്സ​ഭ​യി​ല്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്ബ​ത്തി​ക ഉ​ത്തേ​ജ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ള്‍ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നു മു​ന്‍​പ് ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​രു​സ​ഭ​ക​ളി​ലും വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നാ​വും ക​ള​മൊ​രു​ക്കു​ക.

ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം സ​ര്‍​ക്കാ​ര്‍ വേ​ണ്ടെ​ന്നു​വ​ച്ചി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​ത്തെ ന​ട​ത്തി​യ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ല്‍ ഇ​രു​സ​ഭ​ക​ളു​ടെ​യും സ​മ്മേ​ള​ന സ​മ​യം നാ​ല് മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ക്കി നി​ജ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന.

Related News