Loading ...

Home Gulf

ഖ​ത്ത​റി​ന് എ​തി​രാ​യ ഉ​പ​രോ​ധം പി​ന്‍​വ​ലിച്ച് നാ​ല് രാ​ജ്യ​ങ്ങ​ള്‍

റി​യാ​ദ്: ഖ​ത്ത​റി​നെ​തി​രേ ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം നാ​ല് രാ​ജ്യ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌ ജി​സി​സി രാ​ജ്യ​ങ്ങ​ള്‍ ക​രാ​റി​ല്‍ ഒ​പ്പ് വെ​ച്ചു. ഇ​തോ​ടെ മൂ​ന്ന​ര വ​ര്‍​ഷം നീ​ണ്ട പ്ര​തി​സ​ന്ധി​ക്കാ​ണ് വി​രാമ​മാ​യ​ത്.

ഖ​ത്ത​റി​ന് മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന എ​ല്ലാ ഉ​പ​രോ​ധ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ അ​ല്‍ ഉ​ല​യി​ല്‍ ന​ട​ന്ന ഗ​ള്‍​ഫ് ഉ​ച്ച​കോ​ടി​യി​ല്‍ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.നേ​ര​ത്തെ, സൗ​ദി അ​റേ​ബ്യ ഖ​ത്ത​റി​ന് മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന അ​തി​ര്‍​ത്തി​ക​ളി​ലെ ഉ​പ​രോ​ധം സൗ​ദി നീ​ക്കി​യി​രു​ന്നു. മൂ​ന്ന​ര വ​ര്‍​ഷ​ത്തെ ഭി​ന്ന​ത​ക​ള്‍ പ​രി​ഹ​രി​ച്ചു​കൊ​ണ്ടാ​ണ് ഖ​ത്ത​റി​ലേ​ക്കു​ള്ള ക​ര, വ്യോ​മ, നാ​വി​ക പാ​ത​ക​ള്‍ തു​റ​ക്കാ​ന്‍ സൗ​ദി തീ​രു​മാ​നി​ച്ച​ത്. 2017 ജൂ​ണ്‍ അ​ഞ്ചി​നാ​ണ് തീ​വ്ര​വാ​ദ​ബ​ന്ധം ആ​രോ​പി​ച്ച്‌ ഖ​ത്ത​റി​നെ​തി​രെ സൗ​ദി, യു​എ​ഇ, ബ​ഹ്റൈ​ന്‍, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​ത്.

Related News