Loading ...

Home International

തുര്‍ക്കിയിലെ കടുത്ത ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍

ഇസ്താന്‍ബുള്‍: തുര്‍ക്കിയിലെ കടുത്ത ലിംഗവിവേചനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്. പുരുഷന്മാര്‍ നിസ്സാര വിഷയങ്ങളില്‍ പോലും സ്ത്രീകളെ കൊല്ലുന്നതിനെതിരെയാണ് വ്യാപക പ്രതിഷേധം. ഭരണകൂടം നടപടി എടുക്കാത്തതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തുണ്ട്. കഴിഞ്ഞ ദിവസം കെമാല്‍ ഡെല്‍ബേ എന്ന വ്യക്തി തന്റെ മുന്‍ കാമുകിയെ വധിച്ചതുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം ശക്തമായത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം വളരെ കുറഞ്ഞുവെന്നും സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടവയാണെന്നുമുള്ള ആഭ്യന്ത്രമന്ത്രി സുലൈമാന്‍ സോയ്‌ലൂവിന്റെ പ്രസ്താവനയാണ് സ്ത്രീകള്‍ തള്ളിയത്. ഒരു പുരുഷന് നല്‍കുന്ന ശിക്ഷയും സ്ത്രീക്ക് നല്‍കുന്ന ശിക്ഷയും രണ്ടും വ്യത്യസ്ത രീതിയിലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പുരുഷന്മാര്‍ രക്ഷപെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എര്‍ദോഗാന്റെ വരവോടെ മതനിയമങ്ങള്‍ കര്‍ശനമാക്കിയ തുര്‍ക്കിക്കെതിരെ പലതവണ മനുഷ്യാവകാശ കമ്മീഷനുകള്‍ രംഗത്തു വന്നിരുന്നു. മത നിയമങ്ങളിലെല്ലാം സ്ത്രീകളെ രണ്ടാം തരക്കാരായാണ് കാണുന്നത്. ഒരു സ്റ്റേഷനിലും സ്ത്രീകളുടെ പരാതികള്‍ സൂക്ഷിച്ചു വയ്ക്കുന്നില്ലെന്നും സ്ത്രീ സംഘടനകള്‍ കണ്ടെത്തിയിരുന്നു. ആറു ലക്ഷം സ്ത്രീകള്‍ ഒപ്പിട്ട ഭീമഹര്‍ജിയും പാര്‍ലമെന്റില്‍ സംഘടനകള്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കും ജീവിക്കണം എന്ന തലവാചകത്തോടെയാണ് ഹര്‍ജിയിലെ വാചകങ്ങള്‍ ആരംഭിക്കുന്നത്.

Related News