Loading ...

Home USA

എസ്ബി അലൂംനി അവാർഡ് നൈറ്റ് 19 ന്

ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ കോളജുകളുടെ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഹൈസ്കൂൾ എക്സലൻസ് അവാർഡ് നൈറ്റ് മാർച്ച് 19ന് (ഞായർ) നടക്കും. വൈകുന്നേരം അഞ്ചിന് മൗണ്ട് പ്രോസ്പെക്ടസിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ കോണ്‍ഫറൻസ് ഹാളിലായിരിക്കും (834 E. Rand Road, MT. Prospect, IL 60056) ചടങ്ങുകൾ. 

എസിടി, ജിപിഎ സ്കോറുകൾ, അപേക്ഷാർഥിയുടേയോ, മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനത്തിലെ പങ്കാളിത്തം എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് നിർണയം നടത്തുന്നത്. 2016ൽ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്തവർക്കാണ് ഇത്തവണ അവാർഡ് നൽകുക. 

വിജയികൾക്ക് മാത്യു വാച്ചാപറന്പിൽ സ്മാരക, സംഘടനാ രക്ഷാധികാരി റവ.ഡോ. ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ രതജജൂബിലി സ്മാരക കാഷ് അവാർഡും പ്രശസ്തിപത്രവും പ്രശസ്തിഫലകവും അടങ്ങുന്നതായിരിക്കും അവാർഡ്. സംഘടനയിലെ അംഗങ്ങളുടെ മക്കൾക്കായി ഷിക്കാഗോ ചാപ്റ്റർ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നൽകിവരുന്ന ഹൈസ്കൂൾ എക്സലൻസ് അവാർഡാണിത്.

വിവരങ്ങൾക്ക്: ഷിബു അഗസ്റ്റിൻ 847 858 0473, റെറ്റി കൊല്ലാപുരം 847 708 3061, ഷീബാ ഫ്രാൻസീസ് 847 924 1632, സണ്ണി വള്ളിക്കളം 847 722 7598. 

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Related News