Loading ...

Home National

യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു

ജനീവ: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി പങ്കെടുത്തു.
193 അംഗ പൊതുസഭയില്‍ 184 വോട്ടുകള്‍ ഇന്ത്യ നേടി. 2021-22 വര്‍ഷത്തേക്കാണ് ഇന്ത്യക്ക് രക്ഷാസമിതിയില്‍ അംഗത്വം ലഭിച്ചത്.
ഇന്ത്യക്ക് പുറമെ അയര്‍ലന്‍ഡ്, കെനിയ, മെക്സികോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യ-പസഫിക് വിഭാഗത്തില്‍ എട്ടാം തവണയാണ് ഇന്ത്യക്ക് താല്‍കാലിക അംഗത്വം ലഭിക്കുന്നത്. 2011-12 കാലയളവില്‍ ഇന്ത്യ രക്ഷാസമിതിയില്‍ അംഗമായിരുന്നു. കഴിഞ്ഞ ജൂണിലാണ് പാകിസ്താനും ചൈനയും അടങ്ങുന്ന വിഭാഗം ഇന്ത്യയെ രക്ഷാസമിതി സ്ഥാനാര്‍ഥിയായി അംഗീകരിച്ചത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടണ്‍ എന്നീ അഞ്ച് സ്ഥിരാംഗങ്ങളും 10 താല്‍കാലിക അംഗങ്ങളും ഉള്‍പ്പെടുന്നതാണ് യു.എന്‍. രക്ഷാസമിതി. രണ്ടു വര്‍ഷമാണ് താല്‍കാലിക അംഗങ്ങളുടെ കാലാവധി.

Related News