Loading ...

Home National

ഏഴാം ചര്‍ച്ചയും പരാജയം; റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കാനൊരുങ്ങി കര്‍ഷകർ

കേന്ദ്രസര്‍ക്കാരുമായുള്ള ഏഴാവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. നാളെ മുതല്‍ ഈ മാസം 20 വരെ രാജ്യത്തുടനീളം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ച വെള്ളിയാഴ്‍ച നടക്കും. മൂന്ന് കാര്‍ഷിക പരിഷകരണ നിയമനങ്ങളും പിന്‍വലിക്കുന്ന കാര്യം ആദ്യം ചര്‍ച്ച ചെയ്യണമെന്ന് നേതാക്കള്‍ നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച വഴി മുട്ടിയത്. മിനിമം താങ്ങു വില നിയമം കൊണ്ട് ഉറപ്പാക്കുന്ന വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാജ്യവ്യാപകമായി കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു പ്രദേശത്തെ കര്‍ഷകര്‍ക്ക് മാത്രമാണ് നിയമത്തോട് വിയോജിപ്പെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.കുണ്ട്ലി-മനേസര്‍-പല്‍വാള്‍ ദേശീയപാതയിലൂടെ ട്രാക്ടക്ര്‍ മാര്‍ച്ച്‌ ആരംഭിക്കും. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ഡല്‍യിലേക്ക് നീങ്ങും. റിപ്പബ്ളിക് ദിനത്തില്‍ ഡല്‍ഹിക്ക് അകത്തും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ പരേഡ് നടത്തും. ട്രാക്ടര്‍ മാര്‍ച്ച്‌ നടത്തുമെന്നും മുന്നറിയിപ്പുണ്ട്.

Related News