Loading ...

Home International

ഭീഷണിയുമായി ഇറാന്‍; തിരിച്ചുവിളിച്ച യുദ്ധക്കപ്പല്‍ ഗള്‍ഫില്‍ നിലനിര്‍ത്തി അമേരിക്ക

ഇറാനുമായി സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കില്ലെന്ന സുചനയുമായി യുദ്ധക്കപ്പല്‍ ഗള്‍ഫ്​ കടലില്‍ നിലനിര്‍ത്തി​​ യു.എസ്​. 'ഇറാന്‍ ഭീഷണി' അവസാനിച്ചില്ലെന്ന വാദമുയര്‍ത്തിയാണ്​ നിരവധി യുദ്ധവിമാനങ്ങളുമായി ഗള്‍ഫിലെത്തിയ യു.എസ്​.എസ്​ നിമിറ്റ്​സ്​ യുദ്ധസജ്ജമായി ഹുര്‍മുസ്​ കടലിനോട്​ ചേര്‍ന്ന്​ നങ്കൂരമിട്ടുനില്‍ക്കുന്നത്​. കഴിഞ്ഞ നവംബര്‍ മുതല്‍ ഗള്‍ഫ്​ കടലില്‍ സ്​ഥിര സാന്നിധ്യമായ യു.എസ്​.എസ്​ നിമിറ്റ്​സ്​ അടിയന്തരമായി തിരിച്ചുവിളിച്ച്‌​ നേരത്തെ പെന്‍റഗണ്‍ ഉത്തരവിട്ടിരുന്നു.ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ ബോംബ്​ വര്‍ഷിച്ച്‌​ വധിച്ചതി​െന്‍റ ഒന്നാം വാര്‍ഷികത്തില്‍ പ്രതികാരമുണ്ടാകുമെന്ന്​ ഭയന്ന്​ മേഖലയില്‍ അമേരിക്ക നേരത്തെ സൈനിക സാന്നിധ്യം ശക്​തമാക്കിയിരുന്നു. കര, നാവിക, വ്യോമ ​സേനയും യുദ്ധവിമാനങ്ങളും മിസൈലുകളും കൂട്ടമായി അണിനിരത്തിയെങ്കിലും ഇറാന്‍ വാക്കുകളില്‍ പ്രതികാരം അവസാനിപ്പിച്ച​ത്​ മേഖലയെ താത്​കാലികമായി സമാധാനത്തിലാക്കിയിരുന്നു. എന്നാല്‍, ഖാസിം സുലൈമാനി വധത്തിന്​ പ്രതികാരം ഉറപ്പാണെന്ന്​ ഇറാന്‍ കഴിഞ്ഞ ദിവസവും നയം വ്യക്​തമാക്കിയതോടെയാണ്​ യു.എസ്​.എസ്​ നിമിറ്റ്​സിനെ പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ യു.എസ്​.എസിന്​ പ്രേരകമായത്​. ഇറാഖ്​ തലസ്​ഥാനമായ ബഗ്​ദാദില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന്​ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്​. ഇറാഖി സൈനിക പ്രമുഖന്‍ അബൂ മഹ്​ദി അല്‍മുഹന്‍ദിസും സംഭവത്തില്‍ കൊല്ലപ്പെട്ടു. വാര്‍ഷിക ദിനമായ ഞായറാഴ്​ച ഇറാഖിലുടനീളം അമേരിക്കന്‍ സേന ഉടന്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട്​ ജനം തെരുവിലിറങ്ങിയിരുന്നു. ഇറാന്‍, സിറിയ, ലബനാന്‍, യെമന്‍ എന്നിവിടങ്ങളിലും പ്രതിഷേധം കനത്തു.

Related News