Loading ...

Home Music

ചരിത്രത്തിലാദ്യമായി അമ്മയും മകനും ഒന്നിച്ചു പാടുന്ന സംഗീത ആല്‍ബം അമേരിക്കയില്‍ നിന്ന്

അമ്മയും മകനും ഒന്നിച്ചു പാടുന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം ഈ പുതുവർഷത്തിൽ സംഗീതാസ്വാദകര്‍ക്കായി അവതരിപ്പിക്കുന്നു. അരിസോണയിലെ സെന്റ്‌ പീറ്റെഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരിയും വാഗ്മിയുമായ ഫാ. സജി മര്‍ക്കോസിന്റെ ഭാര്യ സിന്‍സിയും മകന്‍ ഏബലും ചേർന്നാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.ചരിത്രത്തിൽ ആദ്യമായാണ്‌  അമേരിക്കയിൽനിന്ന് ഒരമ്മയും മകനും ഒരുമിച്ചവതരിപ്പിക്കുന്ന സംഗീതാൽബം പുറത്തിറങ്ങുന്നത്‌.

സിന്‍സിയും മകന്‍ ഏബലും കൈരളി ടി. വി യിലെ പ്രശസ്ത സംഗീത പരിപാടിയായ ഓർമ്മസ്പർശ്ശം അമേരിക്കന്‍ ഫോക്കസിൽ നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകൻ സണ്ണി സ്റ്റീഫനാണ്  എല്ലാവർക്കും ഏറ്റുപാടാവുന്ന വളരെ ലളിതമായ വരികളും സംഗീതവും നൽകി ഈ സമർപ്പണഗാനം തയ്യാറാക്കിയിരിക്കുന്നത്‌ . അരിസോണയിലെ ബേസിൽ സ്റ്റുഡിയോസിലാണ്   ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്  


Related News