Loading ...

Home USA

പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ വീ​റ്റോ മ​റി​ക​ട​ന്ന് അമേരിക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ വീ​റ്റോ മ​റി​ക​ട​ന്ന് യു​എ​സ് കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഷി​ക പ്ര​തി​രോ​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യു​ള്ള 74,000 കോ​ടി ഡോ​ള​റി​ന്‍റെ ബി​ല്‍ നി​യ​മ​മാ​ക്കി. ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ ചൈ​നീ​സ് പ​ട്ടാ​ളം ന​ട​ത്തു​ന്ന പ്ര​കോ​പ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പ​രാ​മ​ര്‍​ശ​വും നി​യ​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് ഓ​ഥ​റൈ​സേ​ഷ​ന്‍ ആ​ക്‌ട് (എ​ന്‍​ഡി​എ​എ) 2020 എ​ന്ന ബി​ല്‍ നി​യ​മ​മാ​ക്കു​ന്ന​തി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​ക​യാ​യി​രു​ന്നു.

യു​എ​സ് കോ​ണ്‍​ഗ്ര​സി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ​യും സെ​ന​റ്റും നേ​ര​ത്തേ പാ​സാ​ക്കി​യ ബി​ല്ലി​ല്‍ ട്രം​പ് ഒ​പ്പു​വ​യ്ക്കാ​ന്‍ കൂ​ട്ടാ​ക്കാ​തെ ഡി​സം​ബ​ര്‍ 23നു ​ത​ള്ളി​യി​രു​ന്നു. à´¦àµ‡â€‹à´¶àµ€â€‹à´¯ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്നു പ​റ​ഞ്ഞാ​ണ് ട്രം​പ് ബി​ല്‍ വീ​റ്റോ ചെ​യ്ത​ത്.

എ​ന്നാ​ല്‍, ഇ​രു സ​ഭ​ക​ളും ബി​ല്ലി​ന്മേ​ല്‍ വീ​ണ്ടും വോ​ട്ടെ​ടു​പ്പു ന​ട​ത്തി, വീ​റ്റോ മ​റി​ക​ട​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ മൂ​ന്നി​ല്‍ ര​ണ്ടു ഭൂ​രി​പ​ക്ഷ​ത്തി​ല്‍ പാ​സാ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ല്‍ ഡി​സം​ബ​ര്‍ 28നാ​യി​രു​ന്നു വീ​റ്റോ മ​റി​ക​ട​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പ്. 87നെ​തി​രേ 322 വോ​ട്ടു​ക​ള്‍​ക്കു പാ​സാ​ക്ക​പ്പെ​ട്ടു. പു​തു​വ​ത്സ​ര​ദി​ന​ത്തി​ല്‍ സെ​ന​റ്റി​ല്‍ 12നെ​തി​രേ 80 വോ​ട്ടു​ക​ള്‍​ക്കും ബി​ല്‍ പാ​സാ​യി. ട്രം​പി​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് വീ​റ്റോ മ​റി​ക​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ കോ​ണ്‍​ഗ്ര​സ് അം​ഗം രാ​ജാ കൃ​ഷ്ണ​മൂ​ര്‍​ത്തി ചൈ​ന​യ്ക്കെ​തി​രേ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലെ പ​രാ​മ​ര്‍​ശ​ങ്ങ​ളും ഈ ​ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​യു​മാ​യു​ള്ള യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ചൈ​നീ​സ് പ​ട്ടാ​ളം ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന സ​ന്ദേ​ശം നിയമത്തിലുണ്ട്.

Related News