Loading ...

Home International

ലോകത്ത് വാക്സിന്‍ വിതരണത്തില്‍ ഇസ്രയേല്‍ ഒന്നാമത്

ടെ​​​ല്‍ അ​​​വീ​​​വ്: ​​​കോ​​​വി​​​ഡിനെ​​​തി​​​രാ​​​യ വാ​​​ക്സി​​​ന്‍ ജ​​​ന​​​ങ്ങ​​​ള്‍​​​ക്കു ന​​​ല്കു​​​ന്ന​​​തി​​​ല്‍ ഇ​​​സ്ര​​​യേ​​​ല്‍ ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ല്‍. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 11.5 ശ​​​ത​​​മാ​​​ന​​​ത്തി​​​നും വാ​​​ക്സി​​​ന്‍ ന​​​ല്കി​​​ക്ക​​​ഴി​​​ഞ്ഞു. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​ള്ള ബ​​​ഹ്റി​​​നി​​​ല്‍ 3.49ഉം ​​​മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള ബ്രി​​​ട്ട​​​നി​​​ല്‍ 1.47ഉം ​​​ശ​​​ത​​​മാ​​​നം പേ​​​ര്‍​​​ക്ക് വാ​​​ക്സി​​​ന്‍ ല​​​ഭി​​​ച്ചു.

ഇ​​​സ്ര​​​യേ​​​ലി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 19നാ​​​ണ് വാ​​​ക്സി​​​നേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. ദി​​​വ​​​സം ഒ​​​ന്ന​​​ര ല​​​ക്ഷം പേ​​​ര്‍​​​ക്ക് കു​​​ത്തി​​​വ​​​യ്പ് ന​​​ല്കു​​​ന്നു. à´•àµ‹â€‹â€‹â€‹à´µà´¿â€‹â€‹â€‹à´¡àµ പ​​ക​​ര്‍​​ച്ച​​വ്യാ​​ധി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ല്‍ത​​ന്നെ, വാ​​ക്സി​​ന്‍ ല​​ഭി​​ക്കാ​​നു​​ള്ള ക​​രാ​​ര്‍ യു​​എ​​സി​​ലെ ഫൈ​​സ​​ര്‍ ക​​ന്പ​​നി​​യു​​മാ​​യി ഇ​​സ്ര​​യേ​​ല്‍ ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു.

മൈ​​​ന​​​സ് 70 ഡി​​​ഗ്രി സെ​​​ല്‍​​​ഷ​​​സ് ത​​​ണു​​​പ്പി​​​ല്‍ സൂ​​​ക്ഷി​​​ക്കേ​​​ണ്ട വാ​​​ക്സി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കു​​​വേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളും നേ​​​ര​​​ത്തേത​​​ന്നെ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​സ്ര​​യേ​​ലി​​നെ ഫെ​​​ബ്രു​​​വ​​​രി​​​യോ​​​ടെ ​​പ​​​ക​​​ര്‍​​​ച്ച​​​വ്യാ​​​ധി​​​യി​​​ല്‍​​​നി​​​ന്നു മു​​​ക്ത​​​മാ​​​ക്കാ​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

അ​തേ​സ​മ​യം, കോ​വി​ഡ്ബാ​ധ ഏ​റ്റ​വും രൂ​ക്ഷ​മാ​യ യു​എ​സി​ല്‍ വാ​ക്സി​ന്‍ വി​ത​ര​ണം പ്ര​തീ​ക്ഷി​ച്ച​ത്ര വേ​ഗ​ത്തി​ല​ല്ല. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ ര​ണ്ടു കോ​ടി പേ​ര്‍​ക്കു കു​ത്തി​വ​യ്പ്പു ന​ല്കാ​മെ​ന്നാ​ണു ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. ഡി​സം​ബ​ര്‍ 30വ​രെ 27.8 ല​ക്ഷം പേ​ര്‍​ക്കേ ന​ല്കാ​ന്‍ പ​റ്റി​യി​ട്ടു​ള്ളൂ.

Related News