Loading ...

Home National

കര്‍ഷക സമരത്തിനിടെ വീണ്ടും ആത്​മഹത്യ; ​മരണത്തിനുത്തരവാദി കേന്ദ്രസര്‍ക്കാറെന്ന്​ കുറിപ്പ്​

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള 75കാരന്‍ ഡല്‍ഹി-ഗാസിയാബാദ്​ അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിനിടെ ആത്​മഹത്യ ചെയ്​തു. കാശ്​മീര്‍ സിങ്​ ലാദിയെന്ന ആളാണ്​ മരിച്ചത്​. കേന്ദ്രസര്‍ക്കാറുമായി നടത്തുന്ന ചര്‍ച്ചകള്‍ പരാജയപ്പെടുന്നത്​ ഇയാളില്‍ കടുത്ത അതൃപ്​തിയുണ്ടാക്കിയെന്നാണ്​ റിപ്പോര്‍ട്ട്​​.
ശുചിമുറിയിലാണ്​ ലാദിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്​. മരണത്തിന്​ ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്ന കുറിപ്പും ലാദിയുടെ സമീപത്ത്​ നിന്നും കണ്ടെടുത്തിട്ടുണ്ട്​. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത തണുപ്പിലും ഞങ്ങള്‍ സമരം ചെയ്യുകയാണ്​. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ലാദി കുറിപ്പില്‍ പറയുന്നു. ലാദിക്കൊപ്പം അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും കര്‍ഷക സമരത്തില്‍ പ​​ങ്കെടുക്കുന്നുണ്ട്​. യു.പിയിലെ ബിലാസ്​പൂരില്‍ നിന്നുള്ള കര്‍ഷകനായ ലാദി ദിവസങ്ങളായി സമരരംഗത്തുണ്ട്​.

Related News