Loading ...

Home International

പാകിസ്താനില്‍ ജനക്കൂട്ടം തകര്‍ത്ത ഹിന്ദു ക്ഷേത്രം സര്‍ക്കാര്‍ ചെലവില്‍ പുനര്‍നിര്‍മിക്കുന്നു

പെഷവാര്‍: പാകിസ്താനിലെ ഖൈബര്‍ പക്തൂന്‍ക്വ പ്രവിശ്യയില്‍ ജനക്കൂട്ടം ആക്രമിച്ചു തകര്‍ത്ത ഹിന്ദു ക്ഷേത്രം പ്രവിശ്യ ഭരണകൂടം പുനര്‍നിര്‍മിച്ചു നല്‍കും. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം, ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക നേതാവ് അടക്കം നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ കരാക് നഗരത്തില്‍ ശ്രീ പരമഹംസ് ജി മഹാരാജ് സമാധി ക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത്. ക്ഷേത്രത്തിന്റെ തകര്‍ച്ചയില്‍ ഖേദിക്കുന്നതായി പ്രവിശ്യ മന്ത്രി കംറാന്‍ ബാന്‍ഗാഷ് പറഞ്ഞു. സംഭവത്തില്‍ പങ്കുള്ള 45 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ക്ഷേത്രം തകര്‍ച്ചതിനെക്കുറിച്ച്‌ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പാക് സുപ്രീംകോടതി അധികൃതര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News