Loading ...

Home International

ആണവനിലയങ്ങളുടെയും തടവുകാരുടെയും പട്ടിക പ​​​​ര​​​​സ്പ​​​​രം കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ള്‍ പ​​​​ര​​​​സ്പ​​​​രം ആ​​​​ക്ര​​​​മി​​​​ക്ക​​​​രു​​​​തെ​​​​ന്ന ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​നി​​​​ല്‍ ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നും ആ​​​​ണ​​​​വ​​​​നി​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ട്ടി​​​​ക കൈ​​​​മാ​​​​റി. ത​​​ട​​​വു​​​കാ​​​രെ കൈ​​​മാ​​​റു​​​ന്ന ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ന​​​ലെ പ​​​ങ്കു​​​വ​​​ച്ചു.

ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 1988 ഡി​​​​സം​​​​ബ​​​​ര്‍ 31ന് ഒ​​​​പ്പി​​​​ട്ട ക​​​​രാ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പ​​​ട്ടി​​​ക കൈ​​​മാ​​​റി​​​യ​​​തെ​​​ന്ന് പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ഓ​​​​ഫീ​​​​സി​​​​ല്‍​​​​വ​​​​ച്ച്‌ ഇ​​​ന്ത്യ​​​ന്‍ ഹൈ​​​ക്ക​​​മ്മീഷ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക്കു പ​​​​ട്ടി​​​​ക കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ന്യൂ​​​​ഡ​​​​ല്‍​​​​ഹി​​​​യി​​​​ലെ പാ​​​​ക്കി​​​​സ്ഥാ​​​​ന്‍ ഹൈ​​​​ക്ക​​​​മ്മീ​​ഷ​​​​ന്‍ പ്ര​​​​തി​​​​നി​​​​ധി​​​​ക്കാ​​​ണ് ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക ഇ​​​ന്ത്യ കൈ​​​മാ​​​റി​​​യ​​​ത്. എ​​​​ല്ലാ​​​​വ​​​​ര്‍​​​​ഷ​​​​വും ജ​​​​നു​​​​വ​​​​രി ഒ​​​​ന്നിന് പ​​​​ട്ടി​​​​ക കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്ന ക​​​രാ​​​റി​​​ലെ നി​​​ര്‍​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 1992 ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ല്‍ ഇ​​​തു പ​​​തി​​​വാ​​​ണെ​​​ന്നും പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

പാ​​​ക് ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന ത​​​ട​​​വു​​​കാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യും ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ന​​​ലെ​​​യാ​​​ണു കൈ​​​മാ​​​റി​​​യ​​​ത്. രേ​​​ഖ​​​ക​​​ള്‍ ഇ​​​ല്ലാ​​​തെ എ​​​ത്തി​​​യ​​​തു​​​ള്‍​​​പ്പെ​​​ടെ വി​​​വി​​​ധ​​​കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ല്‍ പി​​​ടി​​​ക്ക​​​പ്പെ​​​ട്ട 49 ത​​​ട​​​വു​​​കാ​​​രും 270 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഉ​​​ള്‍​​​പ്പെ​​​ടെ 319 ഇ​​​ന്ത്യ​​​ക്കാ​​​രാ​​​ണു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ ജ​​​യി​​​ലു​​​ക​​​ളി​​​ല്‍ ക​​​ഴി​​​യു​​​ന്ന 340 പാ​​​ക്കി​​​സ്ഥാ​​​നി​​​ക​​​ളു​​​ടെ വി​​​വ​​​രം ഇ​​​ന്ത്യ​​​യും കൈ​​​മാ​​​റി. 263 സി​​​വി​​​ലി​​​യ​​​ന്‍ ത​​​ട​​​വു​​​കാ​​​രും 77 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ഉ​​​ള്‍​​​പ്പെ​​​ടെ 340 പാ​​​ക്കി​​​സ്ഥാ​​​ന്‍​​​കാ​​​രാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ജ​​​യി​​​ലു​​​ക​​​ളി​​​ലു​​​ള്ള​​​ത്. വ​​​ര്‍​​​ഷ​​​ത്തി​​​ല്‍ ര​​​ണ്ടു​​​ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ത​​​ട​​​വു​​​കാ​​​രു​​​ടെ പ​​​ട്ടി​​​ക ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും കൈ​​​മാ​​​റു​​​ന്ന​​​ത്.

Related News