Loading ...

Home International

സിറിയയില്‍ 37 സൈനികരെ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തി

സിറിയ: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ജിഹാദികള്‍ സിറിയന്‍ സൈനികര്‍ സഞ്ചരിച്ച ബസിന് നേരെ നടത്തിയ ആക്രമണത്തില്‍ എട്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 37 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയായ ഡീര്‍ എസ്സോറില്‍ വച്ചാണ് ആക്രമണം നടന്നത്.. നാട്ടിലേക്ക് മടങ്ങിയ സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു.. ആക്രമണത്തില്‍ 25 പൗരന്മാരും കൊല്ലപ്പെട്ടു. 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.. ഐ..എസ് കാലിഫേറ്റിന്റെ പതനത്തിന് ശേഷം ഉണ്ടായ ഏറ്റവും ഭീകരമായ ആക്രമണമാണിതെന്ന് ഒബ്സര്‍വേറ്ററി മേധാവി റാമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. നാലാം ഡിവിഷനിലെ സൈനികര്‍ക്ക് നേരെ വെടിവെയ്ക്കുന്നതിന് മുന്‍പ് റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചതായും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.

Related News