Loading ...

Home Kerala

വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ജ​നു​വ​രി 9ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

കൊ​ച്ചി: വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ മേ​ല്‍​പ്പാ​ല​ങ്ങ​ള്‍ ജ​നു​വ​രി ഒ​ന്‍​പ​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 9: 30 ന് ​വൈ​റ്റി​ല പാ​ല​വും പ​തി​നൊ​ന്നിന് കു​ണ്ട​ന്നൂ​ര്‍ പാ​ല​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. ഭാ​ര​പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യ​തോ​ടെ​യാ​ണ് പാ​ല​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

സം​സ്ഥാ​ന​ത്തെ കു​രു​ക്കൊ​ഴി​യാ​ത്ത ,ഏ​റ്റ​വും തി​ര​ക്കേ​റി​യ വൈ​റ്റി​ല ജം​ക്ഷ​നും തൊ​ട്ട​ടു​ത്തു​ള്ള കു​ണ്ട​ന്നൂ​രും ഇ​നി ഇ​ട​ത​ട​വി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ള്‍ പാ​യും. വൈ​റ്റി​ല ജം​ക്ഷ​ന് മു​ക​ളി​ല്‍ മെ​ട്രോ പാ​ല​ത്തി​ന് കീ​ഴെ അ​പ്രോ​ച്ച്‌ റോ​ഡ് അ​ട​ക്കം 717 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് മേ​ല്‍​പ്പാ​ലം പ​ണി​തി​രി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​ച്ചെ​ല​വ് 85 കോ​ടി രൂ​പ.

Related News