Loading ...

Home Europe

പുതുവര്‍ഷത്തില്‍ ബ്രിട്ടന്‍ 'സ്വതന്ത്ര രാജ്യമായി '

ലണ്ടന്‍: പുതുവര്‍ഷത്തലേന്ന് യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍മാറി ബ്രിട്ടന്‍ 'സ്വതന്ത്ര രാജ്യമായി'. 48 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച്‌ ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനോട് വിട പറഞ്ഞത്. ബ്രിട്ടീഷ് പാര്‍ലമെന്‍്റിന്‍്റെ ഇരുസഭകളും പാസാക്കിയ 'ബ്രെക്സിറ്റ് ബില്ലിന് ബുധനാഴ്ച്ചയായിരുന്നു എലിസബത്ത് രാജ്ഞി അംഗികാരം നല്‍കിയത്.

ഇതോടെയാണ് നീണ്ട നാലരവര്‍ഷം നീണ്ട ബ്രെക്സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും വിരാമം കുറിച്ചു കൊണ്ട് ബ്രിട്ടന്‍ ഇന്നലെ ഔദ്യോഗികമായി യൂണിയനില്‍ നിന്നും വിടുതല്‍ പ്രഖ്യാപിച്ചത്. പുതുവര്‍ഷം പുതിയ ഒരു തുടക്കമാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇതിനെപ്പറ്റി പ്രതികരിച്ചത്. ബ്രിട്ടന്റെ  ഭാവി നമ്മുടെ കൈകളിലാണ്.

ബ്രിട്ടീഷ് ജനതയുടെ താല്പര്യത്തിനനുസരിച്ചും ലക്ഷ്യബോധത്തോടെയും നമ്മള്‍ à´ˆ കര്‍ത്തവ്യം ഏറ്റെടുക്കും എന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ബ്രിട്ടന്‍ താല്‍ക്കാലികമായി യുറോപ്യന്‍ യൂണിയന്‍ വിട്ടിരുന്നു. അതിന്റെ  കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച്ച തന്നെയാണ് പുതിയ തീരുമാനവും വന്നിരിക്കുന്നത്.



Related News