Loading ...

Home International

ഫൈസര്‍ വാക്​സിന് അടിയന്തരാനുമതി നല്‍കി ലോകാരോഗ്യ സംഘടന

ജനീവ: ഫൈസര്‍-ബയോണ്‍ടെകിന്‍റെ കോവിഡ്​ വാക്​സിന്​ അടിയന്തര ഉപയോഗത്തിന്​ ലോകാരോഗ്യ സംഘടനയുടെ അനുമതി. വാക്​സിന്‍റെ സുരക്ഷ, ഫലപ്രാപ്​തി, ഗുണനിലവാരം എന്നിവ അവ​േലാകനം ചെയ്​ത ശേഷമാണ്​ ഡബ്ല്യു.എച്ച്‌​.ഒയുടെ അനുമതി. കോവിഡ്​ ബാധ സ്​ഥിരീകരിച്ച ശേഷം ഡബ്ല്യു.എച്ച്‌​.ഒ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കുന്ന ആദ്യ വാക്​സിനാണി​ത്​.

'ലോകത്ത്‌ എല്ലായിടത്തും മതിയായ അളവില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്' -ലോകാരോഗ്യസംഘടന ഉദ്യോഗസ്​ഥയായ മാരിയംഗേല സിമാവോ പറഞ്ഞു.

സുരക്ഷക്ക​ും ഫലപ്രാപ്തിക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മാനദണ്ഡങ്ങള്‍ വാക്സിന്‍ പാലിച്ചിട്ടുണ്ടെന്നും കോവിഡ്​ കാരണമുണ്ടാകുന്ന അപകടസാധ്യതകള്‍ പരിഹരിക്കാനാകുമെന്നും അവലോകനത്തില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകാരോഗ്യസംഘടന അനുമതി നല്‍കിയതോടെ വിവിധ രാജ്യങ്ങള്‍ക്ക്​ വാക്‌സിന് ഉടനടി അനുമതി നല്‍കാനും ഇറക്കുമതി ചെയ്യാനും സാധിക്കും. നേരത്തെ ബ്രിട്ടന്‍ ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിരുന്നു.

Related News