Loading ...
വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യുസിലാന്‍ഡിലെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ വരവേറ്റത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനാല്‍ ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ഒരു വിലക്കുമില്ലായിരുന്നു.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വലിയ ആഘോഷ പരിപാടികളാണ് കിരിബാത്ത് ദ്വീപില്‍ സംഘടിപ്പിച്ചിരുന്നത്. കണ്‍ ചിമ്മുന്ന കരിമരുന്ന് പ്രയോഗം തന്നെയായിരുന്നു ആകര്‍ഷകമായത്. ഓക്ക് ലന്‍ഡിന് പുറമെ വെല്ലിങ്ടണിലും പുതുവര്‍ഷം പിറന്നു. എവിടെയും ആഘോഷപൂര്‍വമാണ് പുതിയ വര്‍ഷത്തെ വരവേറ്റത്.