Loading ...

Home Gulf

ഇ ഗവർണേഴ്സ് സാധ്യതകൾ ശക്തിപ്പെടുത്തി കുവൈത്ത് സർക്കാർ

കുവൈത്ത്: à´‡ ഗവർനേഴ്സ് സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്തുവാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചു. മണിക്കൂറുകൾ കാത്ത് നിൽക്കുന്ന നിലവിലെ സംവിധാനത്തിൽ നിന്നും വിടുതൽ നൽകി ഡ്രൈവിംഗ് ലൈസൻസും ഇഖാമയും ഓണ്‍ലൈൻ വഴി പുതുക്കുന്ന സംവിധാനം à´ˆ വർഷം പകുതിയോടെ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൊതുജനത്തിന് ഏറെ ഉപകാരപ്രദമാകുന്ന ഇത്തരം സംവിധാനങ്ങളുടെ പ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐടി വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ അലി അൽ മൗലി വ്യക്തമാക്കി. 

പുതിയ തീരുമാനം നടപ്പിലായാൽ സ്വദേശികളുടെയും വിദേശികളുടെയും ഡ്രൈവിംഗ് ലൈസൻസ് ഓണ്‍ലൈൻ വഴി പുതുക്കാൻ കഴിയും. ഗാർഹിക മേഖലയിലെ ഡ്രൈവർമാരുടേത് ഉൾപ്പെടെ ഈ സംവിധാനം പ്രയോജനപ്പെടുത്താം. സ്വകാര്യമേഖലയിൽ ഇഖാമ പുതുക്കുന്നതിനും ഓണ്‍ലൈൻ സംവിധാനം നടപ്പാക്കുന്നതോടെ സമയലാഭവും ഓഫീസുകളിലെ അനാവശ്യ തിരക്കും ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസും ഇഖാമയും പുതുക്കുന്നതിനുള്ള ഫീസ്, പിഴ എന്നിവയും ഓണ്‍ലൈൻ വഴി അടയ്ക്കാൻ സാധിക്കും. എന്നാൽ അത്യാവശ്യ രേഖകൾ വല്ലതും ഹാജരാക്കേണ്ടിവന്നാൽ ഓഫിസിൽ നേരിട്ടു ഹാജരാകണം. കന്പനി ഫയലുകൾ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലും കേസുകൾ നിലനിൽക്കുന്ന അവസ്ഥയിലും അവ പരിഹരിച്ചശേഷമാകണം ഓണ്‍ലൈൻ വഴിയുള്ള നടപടികൾ. ഓണ്‍ലൈൻ വഴി ഫീസും മറ്റും അടയ്ക്കുന്നതിന് കെനെറ്റ് വഴിയാണ് സംവിധാനം ഒരുക്കുന്നത്. ധനമന്ത്രാലയവുമായി ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ പൂർത്തീകരിച്ചുവരുന്നുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ

Related News