Loading ...

Home National

മ​തി​കെ​ട്ടാ​ന്‍ ദേ​ശീ​യോ​ദ്യാ​ന​ത്തി​നു ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: മ​തി​കെ​ട്ടാ​ന്‍ ചോ​ല ദേ​ശീ​യോ​ദ്യാ​ന​ത്തി​നു ചു​റ്റു​മാ​യി 17.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ സ്ഥ​ലം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചു കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കി.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​ന്പ​ന്‍ ചോ​ല താ​ലൂ​ക്കി​ലെ പൂ​പ്പാ​റ ഗ്രാ​മ​ത്തി​ലെ പ്ര​ദേ​ശ​ങ്ങ​ളാ​ണു വി​ജ്ഞാ​പ​ന പ്ര​കാ​രം പു​തു​താ​യി പ​രി​സ്ഥി​തി ദു​ര്‍​ബ​ല പ്ര​ദേ​ശ​മാ​കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്തി​നാ​യി പ്ര​ത്യേ​ക സോ​ണ​ല്‍ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്ക​ണ​മെ​ന്നു വി​ജ്ഞാ​പ​ന​ത്തി​ല്‍ കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​തി​മൂ​ന്നി​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ക​ര​ട് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. നാ​ല​ര മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ങ്ങി. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് അ​നു​വ​ദ​നീ​യ സ​മ​യ​പ​രി​ധി​യാ​യ 60 ദി​വ​സ​ത്തി​ന​കം ല​ഭി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച​ശേ​ഷ​മാ​ണ് അ​ന്തി​മ വി​ജ്ഞാ​പ​ന​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വി​ജ്ഞാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​റം​ഗ സ​മി​തി​ക്കു രൂ​പം ന​ല്‍​കി. ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​റാ​ണു നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ ചെ​യ​ര്‍​മാ​ന്‍.

Related News