Loading ...

Home USA

അമേരിക്കയിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ മരിച്ചു; കൊലപ്പെടുത്തിയത്​ 93 പേരെ

വാഷിങ്​ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍ സാമുവല്‍ ലിറ്റില്‍ മരിച്ചു. 80 വയസായിരുന്നു. സാമുവല്‍ ലിറ്റിലിന്‍റെ മരണം സ്​ഥിരീകരിച്ചതായി ജയില്‍ അധികൃതരെ ഉദ്ധരിച്ച്‌​ എഫ്​.ബി.ഐ  റിപ്പോർട്ട്​ ചെയ്​തു.

ബുധനാഴ്ച രാവിലെയായിരുന്നു മരണം. ജയിലില്‍ പരോള്‍ ഇല്ലാതെ 2014 മുതല്‍ മൂന്ന്​ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സാമുവല്‍.93 പേരെയാണ്​ സാമുവല്‍ ലിറ്റില്‍ 1970 മുതല്‍ 2005 വരെയുള്ള 35 വര്‍ഷത്തിനിടെ കൊലപ്പെടുത്തിയതെന്ന്​ സമ്മതിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്​ത്രീകളായിരുന്നു. പതിറ്റാണ്ടു​കളോളം കൊലയാളി അജ്ഞാതനായിരുന്നു. മയക്കുമരുന്ന്​ കേസില്‍ 2012ല്‍ പിടിയിലാകുന്നതോടെയാണ്​ കൊലപാതക പരമ്പര പുറത്തറിയുന്നത്​.

മുന്‍ ബോക്​സര്‍ കൂടിയായ സാമുവല്‍ കൊലപ്പെടുത്തിയതില്‍ അധികവും മയക്കുമരുന്നിന്​​ അടിമപ്പെട്ടവരെയും ലൈംഗിക തൊഴിലാളികളെയുമായിരുന്നു. ഇതില്‍ കൊല്ലപ്പെട്ട സ്​ത്രീകളില്‍ മിക്കവരെയും തിരിച്ചറിയാന്‍ പോലും  സാധിക്കുമായിരുന്നില്ല. കൊലപ്പെടുത്തിയവരുടെ വിവരങ്ങള്‍ സാമുവലിന്​ മനപാഠമായിരുന്നു. മിക്ക കേസുകളിലും സാമുവലിന്‍റെ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നത്​.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന ധാരണയായിരുന്നു ​സാമുവലിനെ ഇത്രയധികം കൊലപാതകങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചത്​. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാരും പരാതിയുമായി എത്തില്ലെന്നും സാമുവല്‍ കരുതിയിരുന്നു. ബോക്​സിങ്​ മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ഥ പേര്​​ സാമുവല്‍ മക്​ഡൊവല്‍ എന്നാണ്​.മര്‍ദ്ദിച്ച്‌​ അവശയാക്കിയശേഷം കഴുത്ത്​ ഞെരിച്ച്‌​ കൊലപ്പെടുത്തുന്നതായിരുന്നു സാമുവലിന്‍റെ രീതി. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ മുറിവു​കളോ പാടുകളോ ഒന്നും കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.

Related News