Loading ...

Home cinema

ടൊവിനോയും കനി കുസൃതിയും സനല്‍കുമാര്‍ ശശിധരന്‍ ചിത്രത്തില്‍ ഒരുമിക്കുന്നു

ശ്രദ്ധേയനായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ടൊവിനോ തോമസ് നായകന്‍. ഈ വര്‍ഷം ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. എന്നാല്‍ സിനിമയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 26 ന് പെരുമ്ബാവൂരില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം റാന്നിയിലായിരിക്കും അടുത്ത ഷെഡ്യൂള്‍ നടക്കാനിരിക്കുന്നത്. മഞ്ജുവാര്യര്‍ നായികയായ കയറ്റമാണ് സനല്‍കുമാര്‍ ശശിധരന്‍ ഒടുവിലായി സംവിധാനം ചെയ്തത്. മാത്രമല്ല സനല്‍കുമാര്‍ മുമ്ബൊരുക്കിയ സിനിമകളെല്ലാം തന്നെ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ഈ കാലഘട്ടത്തിന്‍റെ കഥയാണ് തന്‍റെ പുതിയ ചിത്രമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ സുദേവ് നായരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

Related News