Loading ...

Home sports

കൊവിഡ് ആശങ്കയുണ്ടെങ്കിലും ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് സിഡ്നിയില്‍ തന്നെ നടക്കും

ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വത്തിനു അവസാനം. കൊവിഡ് ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്‍നിശ്ചയ പ്രകാരം മൂന്നാം ടെസ്റ്റ് സിഡ്നിയില്‍ തന്നെ നടക്കുമെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. അടുത്തിടെ സിഡ്നിയില്‍ കൊവിഡ് പടര്‍ന്നതിനെത്തുടര്‍ന്ന് പകരം മൂന്നാം ടെസ്റ്റിന്‍റെ വേദിയായി മെല്‍ബണെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ മെല്‍ബണില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷമാണ് മൂന്നാം ടെസ്റ്റിന് സിഡ്നി തന്നെ വേദായാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയത്. ന്യൂസൗത്ത് വെയില്‍സില്‍ കൊവിഡ് പരിശോധന വ്യാപകമാക്കിയതും സമൂഹവ്യാപനത്തില്‍ കുറവു വന്നതുമാണ് സിഡ്നിയില്‍ തന്നെ മത്സരം നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്. സിഡ്നിയിലെ മൂന്നാം ടെസ്റ്റിനുശേഷം ബ്രിസ്ബേനിലേക്ക് നാലാം ടെസ്റ്റിനായി പോകുന്ന കളിക്കാരെ കര്‍ശന ക്വാറന്‍റീന്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതും സിഡ്നിയില്‍ തന്നെ മൂന്നാം ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

Related News