Loading ...

Home health

മുയല്‍ചെവി , വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധം

നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന നിരവധി സസ്യങ്ങള്‍ നമുക്ക് ചുറ്റിലുമായി ഉണ്ട്. പല അസുഖങ്ങള്‍ക്കും ഇംഗ്ലീഷ് മരുന്നുകളെ തേടി പോകുമ്ബോള്‍ ഇവയെ നമ്മള്‍ കാണാതെ പോകുന്നു എന്നതാണ് സത്യം. അത്തരത്തില്‍ ഒരു സസ്യമാണ് മുയല്‍ചെവി. നിലം പറ്റി നില്‍ക്കുന്ന ഒരു ചെറു സസ്യമാണിത്. ദശപുഷ്പങ്ങളില്‍ ഉള്‍പ്പെടുന്ന ഇത് നമ്മുടെ പറമ്ബിലും തൊടികളിലും സര്‍വ്വസാധാരണമായി കണ്ടു വരുന്ന ഒന്നാണ്. വാത, കഫ സംബന്ധമായ രോഗങ്ങള്‍ക്കുളള ഉത്തമ ഔഷധമാണിത്. പല ആയുര്‍വേദ മരുന്നുകള്‍ക്കും കൂട്ടായി ഇത് ചേര്‍ക്കാറുണ്ട്. ഇതിന്റെ ഇലകള്‍ക്ക് മുയലിന്റെ ചെവിയോട് സാമ്യമുള്ളതിനാലാണ് ഈ സസ്യത്തിന് മുയല്‍ചെവി എന്ന പേരുവന്നത്.കൂടാതെ ഒറ്റചെവിയന്‍, എലിചെവിയന്‍, എഴുതാണിപ്പച്ച, തിരുദേവി, നാരായണപച്ച, ഒരിച്ചെവിയില എന്നിങ്ങനെ നിരവധി പേരുകളില്‍ ഇത് അറിയപ്പെടുന്നു. അസ്റ്റെസിയ കുടുംബത്തില്‍പ്പെട്ട ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം എമിലിയ സോണ്‍ചിഫോലിയ എന്നാണ്. തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും നല്ലതാണ് മുയല്‍ചെവി. നേത്രകുളിര്‍മയ്ക്കും, രക്താര്‍ശസ് കുറയ്ക്കുന്നതിനും വളരെ ഫലപ്രദമായ ഒരു മരുന്നാണിത്. നേത്ര രോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുളള ഔഷധമാണിത്. കാലില്‍ മുള്ളു കൊണ്ടാല്‍ ഈ ചെടി സമൂലം വെള്ളം തൊടാതെ അരച്ച്‌ വെച്ചു കെട്ടിയാല്‍ മുള്ള് താനെ ഇറങ്ങിവരും. മുയല്‍ ചെവിയന്‍, വെള്ളുള്ളി, ഉപ്പ് ഇവ സമം അരച്ചുപുരട്ടി കഴിക്കുകയും പുറമെ പുരട്ടുകയും ചെയ്താല്‍ ടോണ്‍സിലൈറ്റിസ് ഇല്ലാതാക്കാം. ശരീര വേദനയ്ക്കും, ചതവിനമെല്ലാം മുയല്‍ ചെവിയന്‍ സമൂലം ഗുല്‍ഗുലു ചേര്‍ത്ത് അരച്ച്‌ കുഴമ്ബാക്കി തേക്കുന്നത് നല്ലതാണ്. മുയല്‍ ചെവിയന്‍ എണ്ണ കാച്ചി തടവിയാല്‍ തൊണ്ടമുഴയ്ക്ക് ആശ്വാസം ലഭിക്കും.

Related News