Loading ...

Home cinema

ഷൈനും രജിഷയും ഒന്നിച്ച 'ലവ്' ഐ.എഫ്.എഫ്.കെയിലേക്ക്

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇടം നേടി ഷൈന്‍ ടോം ചാക്കോ-രജിഷ വിജയന്‍ ചിത്രം ലവ്. മലയാളം സിനിമ ടുഡേ കാറ്റഗറിയിലാണ് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ലവ് പ്രദര്‍ശിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ദീപ്തി-അനൂപ് എന്ന ദമ്ബതികളുടെ വേഷത്തിലാണ് രജിഷയും ഷൈനും എത്തിയത്. വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തര്‍ക്കങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തെ ജി.സി.സിയിലും യുഎയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎയിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്. കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയായ ആദ്യ മലയാള സിനിമ കൂടിയാണ് ലവ്. 24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കിയ ലവ് നിര്‍മ്മിച്ചത് ആഷിഖ് ഉസ്മാനാണ്. ഗോകുലന്‍, വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. ജിംഷി ഖാലിദ് ഛായാഗ്രാഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. യാക്‌സന്‍ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.

Related News