Loading ...

Home Kerala

കോതമംഗലം പളളി ഏറ്റെടുക്കല്‍; ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

കൊച്ചി: സി ആര്‍ പി എഫിനെ ഉപയോ​ഗിച്ച്‌ കോതമം​ഗലം പളളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വെക്കേഷന് ശേഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ യാക്കോബായ സഭ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ജനുവരി എട്ടിന് മുമ്ബ് ജില്ലാ കളക്‌ടര്‍ പളളി ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സി ആര്‍ പി എഫിനെ ഉപയോ​ഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍ പളളി ഏറ്റെടുക്കണം. ഇക്കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സി ആര്‍ പി എഫ് പളളിപ്പുറം ക്യാമ്ബിനാകും ചുമതല. കോടതി ഉത്തരവ് എ എസ് ജി , സി ആര്‍ പി എഫിനെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Related News