Loading ...

Home Kerala

സമരം നടത്തുന്ന കര്‍ഷകര്‍ക്ക് 16 ടണ്‍ പൈനാപ്പിളെത്തിച്ച്‌ കേരളത്തിലെ കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്കായി 16 ടണ്‍ പൈനാപ്പിള്‍ കയറ്റിയയച്ച്‌ കേരളത്തിലെ കര്‍ഷകര്‍. എറണാകുളം വാഴകുളത്തെ കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പൈനാപ്പിള്‍ കയറ്റി അയച്ചത്. പഴങ്ങളുടെ വിലയും ഗതാഗത ചെലവും പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വഹിച്ചു. പൈനാപ്പിളുമായി ഡല്‍ഹിയിലേക്കുള്ള ട്രക്കുകള്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരും, ഡല്‍ഹിയിലുള്ള നേതാക്കളും പൈനാപ്പിള്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ വിതരണം ചെയ്യും. ''ദുരിതകാലത്ത് കേരളത്തോടൊപ്പം പഞ്ചാബ് എപ്പോഴുമുണ്ടായിരുന്നു. സ്‌നേഹം സ്‌നേഹത്തെ ക്ഷണിച്ചു വരുത്തും'' ട്വിറ്ററില്‍ അമര്‍ബിര്‍ സിങ് കുറിച്ചു. ഇതുപോലെ കേരളത്തിലെ കര്‍ഷകരുടെ സ്‌നേഹത്തിന് നന്ദിയറിയിച്ച്‌ നിരവധിപേരാണ് സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്.

Related News