Loading ...

Home Gulf

ചരിത്രത്തിൽ ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി അറേബ്യയ

റിയാദ് : രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി സൗദി അറേബ്യ . സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലൈസന്‍സിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സ്വകാര്യ മേഖലയോടും ബദര്‍ അല്‍ സൗദ് ആവശ്യപ്പെട്ടു. " താല്‍പ്പര്യമുള്ള എല്ലാവരേയും സ്വകാര്യ, ലാഭേച്ഛയില്ലാത്ത വിവിധ സാംസ്കാരിക മേഖലകളിലെ സ്ഥാപനങ്ങളുടെ ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ക്ഷണിക്കുന്നു. 90 ദിവസത്തിനുശേഷം അതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും ' ഇത്തരത്തിലാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. സംഗീത പഠന കേന്ദ്രങ്ങള്‍ വഴി, സംഗീത മേഖലയെ വികസിപ്പിക്കാനും, പരിശീലകരെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സൗദി അറേബ്യയിലെ സാംസ്കാരിക മന്ത്രാലയം ലക്ഷ്യമിടുന്നത്. ദീര്‍ഘ, ഹ്രസ്വകാല കോഴ്സുകളിലായി 1,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ഈ പഠന കേന്ദ്രങ്ങളില്‍ സൗകര്യമൊരുങ്ങും.

Related News